ഓപ്പറേഷൻ തൂഫാൻ 2.0
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി 'ഓപ്പറേഷൻ തൂഫാൻ 2.0' വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. കേവലം ഒരു നിയമപാലന നടപടിക്കപ്പുറം പോലീസിന്റെ നിയമപാലന അധികാരവും തദ്ദേശ സ്വയംവരണ വകുപ്പിന്റെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും, വീടുകളിലേക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം ലഹരി വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തും അണിചേരുന്നു.