കാഴ്ചപ്പാടും ദൗത്യവും
വികസനഫണ്ട്- പൊതുവിഭാഗം, പട്ടിക ജാതി ഉപപദ്ധതി, 14-ാം മത് ധനകാര്യ കമ്മീഷന് ഗ്രാന്റ് , മെയിന്റനന്‍സ് ഫണ്ട് റോഡ്, നോണ്‍ റോഡ് എന്നീഇനങ്ങളിലാണ് പ്രധാനമായും ഈ സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വ്വഹണത്തിനായി ലഭിക്കുന്ന ഫണ്ട്. പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി ലഭ്യമായിട്ടില്ല. കൂടാതെ സംസ്ഥാനാവിഷ്കൃത പദ്ധതികളില്‍ നിന്നും കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നും ലഭിക്കുന്ന ധനസഹായവും വായ്പയും പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തി വരുന്നു. എ പഞ്ചായത്തിനുളള തനതു വരുമാനം ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ഹോണറേറിയം, കരാര്‍ ജീവനക്കാരുടേയും വേതനം, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ ഭരണപരമായ ചിലവുകള്‍ , കുടിവെളളം, തെരുവ് വിളക്ക് കറണ്ട് ചാര്‍ജ്ജ്, ഓഫീസിലേയും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള മറ്റ് സ്ഥാപനങ്ങളുടെയും കറണ്ട് ചാര്‍ജ്ജ് , ടെലിഫോണ്‍ ചാര്‍ജ്ജ്, സ്റ്റേഷനറി, തുടങ്ങി നിത്യനിദാന ചിലവുകള്‍ കഴിഞ്ഞ് കണ്ടെത്താവുന്ന തനത് ഫണ്ട് തുലോം കുറവാണ്. എങ്കിലും അനിവാര്യമായ ചിലവുകള്‍ക്ക് തനത് ഫണ്ട് പദ്ധതിയുമായി സംയോജിപ്പിക്കാറുണ്ട്. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുക വികസന മുന്നേറ്റത്തിന് വളരെയേറെ പ്രയോജനപ്പെടുത്തുന്നു. സംയോജന സാദ്ധ്യത തേടി പദ്ധതികള്‍ പരിഷ്കരിക്കേണ്ടി വരുന്നതാണ്.
അടിസ്ഥാന വികസന മേഖലയില്‍ റോഡു നിര്‍മ്മാണം, ഭവനം, കാര്‍ഷികം എന്നീ മേഖലകളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടേയും , കുടുംബശ്രി അംഗങ്ങളുടേയും സന്നദ്ധ പ്രവര്‍ത്തനം പദ്ധതി നിര്‍വ്വഹണ പുരോഗതിയില്‍ മനുഷ്യ ശക്തിയും സ്രോതസ്സും പ്രയോജനപ്പെടുത്തുന്നു.